കോമഡിച്ചിത്രങ്ങളിലൂടെ തുടങ്ങുകയും ബിഗ്ബജറ്റ് ആക്ഷന്‍ സിനിമകളിലേക്ക് വഴി മാറുകയും ഒരു ഘട്ടമെത്തിയപ്പോള്‍ നല്ല സിനിമകളുടെ വഴിയാണ് തന്‍റേതെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ നടക്കുകയും ചെയ്യുന്ന എഴുത്തുകാരനും സംവിധായകനുമാണ് രഞ്ജിത്. ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. അത്തരത്തില്‍ ഒരു നല്ല സിനിമയായിരുന്നു മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്.
സിനിമ വരുമ്പോള്‍ നോക്കാമെന്നായിരുന്നു ഇതില്‍ രഞ്ജിത്തിന്‍റെ നിലപാട്. എന്നാല്‍ കുറച്ചുദിവസത്തിനുള്ളില്‍ തന്നെ ചിത്രത്തിന്‍റെ ഗൌരവം മമ്മൂട്ടിക്ക് പിടികിട്ടി. ഷൂട്ടിംഗിന്‍റെ ഏഴാം ദിനം മമ്മൂട്ടി വേണുവിനോട് - ഇതൊരു വ്യത്യസ്തമായ സിനിമയാണെന്നും ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയെന്നും മമ്മൂട്ടി പറഞ്ഞു. ആദ്യം പറഞ്ഞ അഭിപ്രായം തിരിച്ചെടുത്തിരിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.