ഞാൻ കണ്ട ‘യമണ്ടൻ പ്രേമകഥ’ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയുമാണ്: ദുൽഖർ

ചൊവ്വ, 30 ഏപ്രില്‍ 2019 (12:06 IST)
നവാഗതനായ നൌഫൽ സംവിധാനം ചെയ്ത് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുന്ന പടമാണ് ഒരു യമണ്ടൻ പ്രേമകഥ. മികച്ച അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ദുൽഖർ റെഡ് എഫ് എമിൽ എത്തിയപ്പോഴത്തെ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
 
താൻ ലൈഫിൽ കണ്ട എക്സ്ട്രാ ഓർഡിനറിയായ ലവ് സ്റ്റോറി തന്റെ മാതാപിതാക്കളുടെതാണെന്ന് ദുൽഖർ. ‘ഞാനും വൈഫും സഹോദരിയുമാണ് വീട്ടിലെ യംഗർ കപ്പിൾസ്. പക്ഷേ, വാപ്പച്ചിക്കും ഉമ്മച്ചിക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കിൽ ഭയങ്കര വിഷമാണ്. എപ്പോഴും വിളിച്ചോണ്ടേയിരിക്കും.’- ദുൽഖർ പറയുന്നു.
 
‘ദിവസം ഒരു അമ്പതിനായിരം പ്രാവശ്യം ഫോൺ ചെയ്യുക. അഭിനയിക്കുമ്പോഴും അങ്ങനെ തന്നെയാണ് വാപ്പച്ചി. ഷോട്ട് കട്ട് പറഞ്ഞാൽ ഉടൻ ഫോണിലായിരിക്കും. ഉമ്മച്ചിനേ വിളിക്കും, സംസാരിക്കും. അവര് തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടട് ആണ്.’ - ദുൽഖർ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍