യുവതാരം ദുൽഖർ സൽമാൻ ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ പടമാണ് ഒരു യമണ്ടൻ പ്രേമകഥ. നവാഗതനായ ബി സി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവർ ചേർന്ന് രചിച്ച ഈ കോമഡി എന്റർടൈനേർ ആരാധകർക്കും ഫാമിലിക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ഏതായാലും ഒരു വിജയത്തോടെ മലയാളത്തിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സംയുക്ത മേനോനും നിഖില വിമലും ആണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.