ലാലേട്ടനും മമ്മൂക്കയും; അവര് തമ്മിലുള്ള ബോണ്ട് ഗംഭീരമാണ്: ദുൽഖർ സൽമാൻ
വ്യാഴം, 2 മെയ് 2019 (13:53 IST)
മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി ഭയങ്കരമാണെന്ന് ദുൽഖർ സൽമാൻ. ഒരു യമണ്ടൻ പ്രേമകഥയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ് എമിൽ സംസാരിക്കുകയായിരുന്നു ദുൽഖർ.
‘ചെറുപ്പം മുതലേ ഞാൻ കണ്ടിട്ടുണ്ട്. അവര് തമ്മിലുള്ള ബോണ്ട് ഗംഭീരമാണ്. എന്നാൽ, ഫാൻസ് കാരെ കാണുമ്പോൾ എന്തിനാണിവർ ഇത്ര ടെൻഷൻ ആകുന്നത് എന്ന് തോന്നും. വാപ്പച്ചി ലൂസിഫർ വീട്ടിലിരുന്നാണ് കണ്ടത്. ‘ - ദുൽഖർ പറയുന്നു.
നവാഗതനായ നൌഫൽ സംവിധാനം ചെയ്ത് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുന്ന പടമാണ് ഒരു യമണ്ടൻ പ്രേമകഥ. മികച്ച അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.