'നീ നിന്റെ കാര്യം നോക്കിയാൽ മതി': ഷൂട്ടിങ് സെറ്റിൽ വെച്ച് പരസ്യമായി അടികൂടി നായികമാർ!

നിഹാരിക കെ എസ്
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (09:59 IST)
സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു അനു ഇമ്മാനുവലിന്റെ എൻട്രി. പിന്നീട് നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ തിളങ്ങി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രം ആയിരുന്നില്ല ഇതിൽ അനു ചെയ്തത്. പിന്നീട് അനു മലയാളത്തിൽ വേറെ സിനിമകളൊന്നും ചെയ്തില്ല. തമിഴ്, തെലുങ്ക് സിനിമകളിലേക്ക് താരം ശ്രദ്ധ തിരിച്ചു. ആദ്യമൊക്കെ ശ്രദ്ധേയമായെങ്കിലും പിന്നീട് തെലുങ്കിലും അനുവിന് റോളുകൾ കിട്ടാതെയായി.
 
അനു ഇമ്മാനുവേലും നടി ആൻഡ്രിയ ജെർമിയയും തമ്മിൽ മുമ്പൊരിക്കലുണ്ടായ വഴക്കാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. 2017 ൽ പുറത്തിറങ്ങിയ തുപ്പരിവാളൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം. സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിച്ചുണ്ട്. അനു ഇമ്മാനുവേലിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. തുപ്പരിവാളൻ സംവിധാനം ചെയ്ത മിസ്കിൻ ആണ് ഇവർ തമ്മിലുണ്ടായ വഴക്ക് പിന്നീടൊരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്.
 
അനു ഇമ്മാനുവേലും ആൻഡ്രിയയും അഭിനയിക്കുന്നു. എസ്കലേറ്ററിൽ പോകുന്ന സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. ആൻഡ്രിയ ജീൻസും ഷർട്ടുമാണ് ധരിച്ചത്. ആ പെൺകുട്ടി (അനു ഇമ്മാനുവേൽ) കുർത്തയാണ് ധരിച്ചത്. ശ്രദ്ധിച്ച് പോകൂ ഷാൾ എസ്കലേറ്ററിനിടയിൽ കുടങ്ങുമെന്ന് ആൻഡ്രിയ പറഞ്ഞു. ഉടനെ അനു പറഞ്ഞത് നീ നിന്റെ ജോലി നോക്കെന്നാണ്.
 
'ഞാൻ നന്നായി വഴക്ക് പറഞ്ഞു. എന്താണ് നീ പറഞ്ഞത്? അവർ എത്ര വലിയ നടിയാണ്. നീ വന്നിട്ട് ഒരു സിനിമ ചെയ്തല്ലേ ഉള്ളൂ, ഇങ്ങനെ മോശമായി പെരുമാറാമോ എന്ന് ചോദിച്ച് നന്നായി ശകാരിച്ചു. അനു ഇമ്മാനുവേൽ വല്ലാതെ കരഞ്ഞു. ആൻഡ്രിയ ആത്മാർത്ഥമായി പറഞ്ഞതായിരുന്നു. അനു ഇമ്മാലുവേനിനോട് തനിക്ക് വല്ലാത്ത ദേഷ്യം തോന്നി', എന്നായിരുന്നു മിസ്കിൻ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article