ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നടി! മോഹന്‍ലാലിനൊപ്പം അഭിനയിച്ച നായിക, ആളെ മനസ്സിലായോ?

കെ ആര്‍ അനൂപ്

ശനി, 23 മാര്‍ച്ച് 2024 (16:07 IST)
മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആന്‍ഡ്രിയ ജെര്‍മിയ.2013ല്‍ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.
 
കുട്ടിക്കാലവും സ്‌കൂളും കോളേജിലെയും വിശേഷങ്ങളും ഒക്കെ ആന്‍ഡ്രിയ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തില്‍ ഒടുവിലായി തന്റെ പഴയ ഒരു ചിത്രം കൂടി ഷെയര്‍ ചെയ്തിരിക്കുകയാണ്. കുട്ടി ആന്‍ഡ്രിയ കണ്ട ആരാധകരും സന്തോഷത്തിലാണ്. 
 
1985 ഡിസംബര്‍ 21- ന് തമിഴ്നാട്ടിലെ ഒരു ആംഗ്ലോ-ഇന്ത്യന്‍ കുടുംബത്തിലാണ് ആന്‍ഡ്രിയ ജനിച്ചത്.നടിയുടെ അച്ഛന്‍ മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനാണ്. ഒരു സഹോദരിയുണ്ട്.
 
2007ല്‍ പുറത്തിറങ്ങിയ പച്ചക്കിളി മുത്തുചരം എന്ന തമിഴ് സിനിമയിലൂടെയാണ് ആന്‍ഡ്രിയയുടെ സിനിമ അരങ്ങേറ്റം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍