പക്ക ഫാമിലി മാന്‍ ! മോഹന്‍ലാലിന്റെ കഥാപാത്രം സാധാരണക്കാരന്റെത്,'എല്‍ 360' ചെറിയ സിനിമയൊന്നുമല്ല !

കെ ആര്‍ അനൂപ്

വെള്ളി, 22 മാര്‍ച്ച് 2024 (11:40 IST)
കണ്ടുമടുത്ത കഥാപാത്രങ്ങളില്‍ നിന്ന് മാറി നടക്കാന്‍ മോഹന്‍ലാലും ശ്രമങ്ങള്‍ നടത്തുന്നുണ്ട്.മലൈക്കോട്ടൈ വാലിബന്‍ ഉള്‍പ്പെടെയുള്ള സിനിമകളിലെ അദ്ദേഹത്തിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. നേര് എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസിലും മോഹന്‍ലാല്‍ തരംഗം ആഞ്ഞടിച്ചു. ഇനി കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കാനും അവരെ തിയറ്റുകളില്‍ എത്തിക്കാനുള്ള ശ്രമമാണ് മോഹന്‍ലാലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.പക്കാ ഫാമിലി മാനായി മോഹന്‍ലാലിനെ കണ്ടിട്ട് നാളുകള്‍ ഏറെയായി. ആ വിടവ് എല്‍ 360ലൂടെ മോഹന്‍ലാല്‍ നികത്തും. വരാനിരിക്കുന്ന സിനിമയെക്കുറിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത് പറയുന്നു.
 
കുടുംബം പുലര്‍ത്താന്‍ കഷ്ടപ്പെടുന്ന ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും.
 
' വളരെ സാധാരണക്കാരനായ ഒരാളാണ്. പക്ക ഫാമിലി മാന്‍. കഥാപാത്രം സാധാരണക്കാരന്റെതാണ്. പക്ഷേ അദ്ദേഹം നേരിടേണ്ടിവരുന്ന സാഹചര്യങ്ങള്‍ അത്ര സാധാരണമായിരിക്കില്ല.അതുകൊണ്ടു തന്നെ ആദ്യം ചെറിയ സിനിമയാണെന്ന് തോന്നുമെങ്കിലും ഇതൊരു വലിയ ചിത്രമാണ്. പത്തനംതിട്ട റാന്നിയാണ് പ്രധാന ലൊക്കേഷന്‍. കുറച്ചുഭാഗം തൊടുപുഴയിലും ചിത്രീകരിക്കാമെന്നാണ് കരുതുന്നത്. കാസ്റ്റിങ് രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഏപ്രില്‍ രണ്ടാംവാരത്തോടെ ചിത്രീകരണം തുടങ്ങാമെന്നാണ് കരുതുന്നത്.',-രഞ്ജിത്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍