'ഇന്ത്യന്‍ 2' ചിത്രീകരണം എപ്പോള്‍ പൂര്‍ത്തിയാകും ? പ്രധാന അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
ശനി, 30 ഡിസം‌ബര്‍ 2023 (15:33 IST)
വര്‍ഷങ്ങളായി 'ഇന്ത്യന്‍ 2' എന്ന സിനിമയുടെ ജോലികളിലാണ് കമല്‍ഹാസനും സംവിധായകന്‍ ഷങ്കറും. ഇപ്പോഴിതാ, 'ഇന്ത്യന്‍ 2' ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയായി എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.
 
കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെന്നൈയില്‍ നടന്നുകൊണ്ടിരിക്കുന്ന 'ഇന്ത്യന്‍ 2' ന്റെ ഏറ്റവും പുതിയ ഷെഡ്യൂള്‍ അവസാനിച്ചു, ചിത്രം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നു. സിനിമയുടെ 95% ചിത്രീകരണം പൂര്‍ത്തിയായി, ഒരു ഗാനം കൂടി ചിത്രീകരിക്കാന്‍ ബാക്കിയുണ്ട്.
 'ഇന്ത്യന്‍ 2', 'ഇന്ത്യന്‍ 3' എന്നിവയുടെ മുഴുവന്‍ ചിത്രീകരണവും ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
 
സിദ്ധാര്‍ത്ഥ്, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, വിവേക്, പ്രിയ ഭവാനി ശങ്കര്‍, ബ്രഹ്‌മാനന്ദം, സമുദ്രക്കനി, നെടുമുടി വേണു തുടങ്ങിയവരും 'ഇന്ത്യന്‍ 2' ല്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article