ജ്വാല ഗുട്ടയുമായി പ്രണയത്തിലാണോ? ഭാര്യയെ ഒഴിവാക്കിയത് ഇതിനു വേണ്ടിയോ? - പ്രതികരണവുമായി വിഷ്ണു വിശാൽ

Webdunia
വെള്ളി, 7 ജൂണ്‍ 2019 (10:20 IST)
തമിഴിൽ നിന്നും അടുത്തിടെ റിലീസ് ചെയ്തതിൽ മികച്ച ചിത്രങ്ങളിൽ ഒന്നാണ് രാക്ഷസൻ. ഈ ഒരു ഒറ്റൊ ചിത്രം കൊണ്ട് സൌത്ത് ഇന്ത്യയിൽ നിറയെ ആരാധകരുള്ള താരമാണ് വിഷ്ണു. ഇതിനുശേഷമാണ് വിഷ്ണുവിശാൽ വിവാഹമോചിതനാകുന്നത്. ഇതിന് പിന്നാലെ നിരവധി ഗോസിപ്പുകളാണ് വിഷ്ണുവിനെ ചുറ്റിപ്പറ്റി ഉയര്‍ന്നത്. 
 
അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നായിരുന്നു അതിലൊന്ന്. ഇപ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് സംസാരം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ഇത്തരമൊരു പ്രചാരണം പൊട്ടിപ്പുറപ്പെട്ടത്. 
 
ജ്വാലയ്ക്ക് വേണ്ടി ഭാര്യയെ ഒഴിവാക്കുകയായിരുന്നോ? വിവാഹമോചനത്തിനു കാരണം ജ്വാല ആണോ എന്നെല്ലാം പാപ്പരാസികൾ ചോദിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് വിഷ്ണു. ‘ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. 
 
‘ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.’- വിഷ്ണു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article