‘എന്റെ ഇംഗ്ലീഷ് അത്ര പോര, അവർ ക്ഷമിച്ചു’ - ആദ്യ ഹോളിവുഡ് സിനിമയെ കുറിച്ച് ധനുഷ്

വ്യാഴം, 6 ജൂണ്‍ 2019 (11:38 IST)
ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമാണ് എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍. ജൂൺ 21നു ചിത്രം റിലീസ് ചെയ്യും. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പിന്നാമ്പുറ കഥകള്‍ പങ്കുവെയ്ക്കുകയാണ് ധനുഷ്.
 
ആദ്യ ഹോളിവുഡ് ചിത്രമെന്ന നിലയില്‍ ഇതെനിക്ക് വലിയ അനുഭവ സമ്പത്താണ് നല്‍കിയത്. ഒരുപാട് സാങ്കേതിക കാര്യങ്ങളൊക്കെ പഠിക്കാൻ സാധിച്ചു. തുടക്കത്തിൽ എന്റെ ഇംഗ്ലീഷ് അത്ര പോരെന്ന് തോന്നി, അത് മനസിലാക്കിയ ടീം നല്ല ക്ഷമയോടേയും സഹകരണത്തോടെയുമാണ് എന്നോടൊപ്പം അഭിനയിച്ചത്- ധനുഷ് പറയുന്നു. 
 
കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമേരിക്കന്‍ താരം ബര്‍ഖദ് അബ്ദിയും ധനുഷിനൊപ്പം എത്തുന്നു. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍