‘ബാലു അബോധാവസ്ഥയിൽ തുടരുമ്പോൾ അവന്റെ വിരലടയാളം ചില കടലാസുകളില്‍ പതിപ്പിച്ചു’ - ലക്ഷ്മിക്കും ബന്ധുക്കൾക്കുമെതിരെ കൂടുതൽ ആരോപണങ്ങൾ

വ്യാഴം, 6 ജൂണ്‍ 2019 (16:12 IST)
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമായിരുന്നോയെന്ന സംശയത്തിലാണ് ബാലുവിന്റെ ബന്ധുക്കൾ. ലക്ഷ്മിക്കൊപ്പമുള്ള ജീവിതത്തിൽ ബാലു സന്തുഷ്ടവാൻ ആയിരുന്നില്ലെന്നാണ് ബാലഭാസ്കറിന്റെ ഗുരുവും അമ്മാവനുമായ പ്രശസ്ത വയലിനിസ്റ്റ് ബി. ശശികുമാര്‍ പറയുന്നത്.
 
‘ബാലു ആശുപത്രിയില്‍ കിടന്ന ശേഷമുള്ള എല്ലാ നീക്കങ്ങളും തികച്ചും സംശയാസ്പദമായിരുന്നു. ബാലു അബോധാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ ബാലുവിന്റെ വിരലടയാളം ചില കടലാസുകളില്‍ പതിപ്പിക്കാന്‍ സുഹൃത്തുക്കളും ഭാര്യവീട്ടുകാരും നീക്കം നടത്തി. നഴ്സുമാർ ഇടപെട്ടാണ് ഈ നീക്കം പൊളിച്ചത്. ബാലു മരിച്ച്‌ മൂന്നാം നാള്‍ വിചിത്രമായ ഒരു ആവശ്യവുമായി ബാലുവിന്റെ ഭാര്യവീട്ടുകാര്‍ രംഗത്തെത്തിയിരുന്നു. അച്ഛനും വീട്ടുകാരും താമസിക്കുന്ന ബാലുവിന്റെ പേരിലുള്ള വീട് വിറ്റ് ആ തുക ഭാര്യയുടെ വീട്ടുകാരെ ഏല്‍പ്പിക്കണം എന്നതായിരുന്നു അത്. അപ്രതീക്ഷിതവും നടുക്കുന്നതുമായ ഒരു ആവശ്യമായിരുന്നു ഞങ്ങള്‍ക്ക് അത്. ‘- ശശികുമാർ ഒരു മാധ്യമത്തോട് പറഞ്ഞു.
 
‘ബാലു വിവാഹ മോചനത്തിന് ആഗ്രഹിച്ചിരുന്നു. പല തവണ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. ബാലുവിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധം കാണില്ല. എന്നാല്‍, സുഹൃത്തുക്കളുടെ ചതി ബാലു തിരിച്ചറിഞ്ഞുകാണുമെന്നും അമ്മാവന്‍ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍