നഷ്ടക്കച്ചവടത്തിനില്ല? കാപ്പാനിൽ നിന്നും ടോമിച്ചൻ മുളകുപാടം പിന്മാറി? - മോഹൻലാൽ ക്യാമ്പ് ആശങ്കയിൽ

വ്യാഴം, 6 ജൂണ്‍ 2019 (15:36 IST)
മോഹൻലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാന്റെ റിലീസ് കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 30നാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. 100 കോടി ചെലവിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സാണ്. ഒപ്പം, ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയത് ടോമിച്ചന്‍ മുളകുപാടമായിരുന്നു. അതും കോടികൾ മുടക്കി. 
 
എന്നാൽ, മോഹൻലാൽ ആരാധകരെ നിരാശയിലാഴ്ത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തില്‍ നിന്നും പിന്‍വാങ്ങാനുള്ള തീരുമാനത്തിലാണ് ടോമിച്ചന്‍ മുളകുപാടമെന്നുള്ള റിപ്പോർട്ട് ആരാധകരെ ഞെട്ടിക്കുന്നു. ഇത് സത്യമാകരുതേയെന്നാണ് അവർ പ്രാർത്ഥിക്കുന്നത്. 
 
സൂര്യയുടെ സമീപകാല റിലീസായെത്തിയ എന്‍ജികെ കേരളത്തിലെ വിതരണക്കാര്‍ക്ക് നഷ്ടമായിരുന്നുവെന്നും അതേത്തുടര്‍ന്നാണ് ടോമിച്ചൻ ചിത്രത്തിൽ നിന്നും പിന്മാറുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ അദ്ദേഹം വിതരണം ചെയ്ത തമിഴ് സിനിമകള്‍ സാമ്പത്തികമായി വലിയ ലാഭമൊന്നും നല്‍കിയിരുന്നില്ല എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്തിമ തീരുമാനം വന്നിട്ടില്ല.
 
പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയായാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ എത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍