മക്കള്‍ സെല്‍വന്‍ എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ വിജയസേതുപതിയെ വിളിക്കാറുള്ളത്.ജനങ്ങളുടെ മകന്‍ എന്നാണ് മലയാളത്തില്‍ ഈ പേരിന് അര്‍ത്ഥം. തന്നെ എല്ലാവരും വിളിക്കാറുള്ള ഈ പേര് തന്നെ ആരാണ് ആദ്യമായി വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.
മാമനിതന്റെ പ്രമോഷന്റെ ഇടയിലാണ് നടന്‍ മനസ്സ് തുറന്നത്. ഒരു സ്വാമിയാണ് തന്നെ ആദ്യമായി ഈ പേര് വിളിച്ചതെന്ന് വിജയ് സേതുപതി പറയുന്നു.
ആണ്ടിപ്പെട്ടിയില്‍ തേയില തൊഴിലാളികളുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ആ സ്വാമി. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് താന്‍ ഭക്ഷണം വാങ്ങി കഴിച്ചുവെന്നും അതിന് ശേഷം അദ്ദേഹം തനിക്ക് അഞ്ഞൂറ് രൂപ തന്നുവെന്നും പറഞ്ഞ താരം ആ സ്വാമിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ സീനു രാമസ്വാമിയെന്നും വിജയ് സേതുപതി പറഞ്ഞു.