200 കോടി പ്രതിഫലം വാങ്ങി വിജയ്? ലിയോയില്‍ അഭിനയിക്കാന്‍ നടന് ലഭിച്ച തുക

കെ ആര്‍ അനൂപ്
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (12:05 IST)
തമിഴ് സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മുന്നിലാണ് നടന്‍ വിജയ്. നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റിന് വേണ്ടി 100 കോടി നടന്‍ വാങ്ങി.വാരിസിന് 150 കോടിയും നടന് പ്രതിഫലമായി ലഭിച്ചു.
 
മോശം നിരൂപണം ലഭിച്ചിട്ടും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ ലഭിച്ചതാണ് നടന്റെ പ്രതിഫലം വര്‍ധിക്കാനുള്ള കാരണം. ഇപ്പോഴിതാ ലിയോ എന്ന സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. 
 
200 കോടി പ്രതിഫലമായി നടന്‍ വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് അഭ്യൂഹം മാത്രമാണ് എന്നാണ് പറയപ്പെടുന്നത്. ലിയോയ്ക്ക് വേണ്ടി 125 കോടിയാണ് പ്രതിഫലമാണ് വിജയ് വാങ്ങിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article