വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ്യുടെ 'ദളപതി 68' അണിയറയില്‍ ഒരുങ്ങുന്നു. സിനിമയുടെ കഥ എങ്ങനെയുള്ളതായിരിക്കുമെന്നും അതില്‍ അഭിനയിക്കാന്‍ പോകുന്നത് ആരെല്ലാം ആയിരിക്കുമെന്ന് ഒക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.
ഡോക്ടര്‍, ഡോണ്‍, എതര്‍ക്കും തുനിന്തവന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ പ്രിയങ്ക മോഹനെ നായികയാക്കാന്‍ തീരുമാനിച്ചതാണ് വിവരം.