'അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പ്രിയപ്പെട്ടത്' നയന്‍താരയെ കുറിച്ച് വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ജൂണ്‍ 2021 (16:29 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിഘ്നേഷ് ശിവനൊപ്പം സമയം ചെലവഴിക്കുകയാണ് നയന്‍താര. ഇരുവരും ഏറെ കാലമായി പ്രണയത്തിലാണ്. ഒരുമിച്ച് തന്നെയാണ് താരങ്ങള്‍ താമസിക്കുന്നതും. അടുത്തിടെ ഒരു ഫാന്‍ ചാറ്റില്‍ നയന്‍താരയെ ക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് വിഘ്നേഷ് മറുപടി നല്‍കുകയുണ്ടായി.
 
ഇരുവരും തമ്മിലുള്ള പരിചയം തുടങ്ങിയിട്ട് ആറു വര്‍ഷത്തോളമായി. നയന്‍താരയല്‍ കണ്ട ഏറ്റവും നല്ല കോളിറ്റി അവളുടെ ആത്മവിശ്വാസം ആണെന്ന് വിഘ്നേഷ് പറഞ്ഞിട്ടുണ്ടായിരുന്നു.അവളുണ്ടെങ്കില്‍ ഏത് സ്ഥലവും പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടമാവുമെന്നും സാരി ഉടുത്ത് അവളെ കാണുന്നതാണ് തനിക്കേറ്റവും ഇഷ്ടമുള്ളതെന്നും വിഘ്നേഷ് ഒരു ഫാന്‍ ചാറ്റില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article