നയന്‍താരയുമായുള്ള വിവാഹം എപ്പോള്‍? മാസ് മറുപടി നല്‍കി വിഘ്‌നേഷ് ശിവന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 28 ജൂണ്‍ 2021 (12:59 IST)
തെന്നിന്ത്യന്‍ താരം നയന്‍താരയെയും തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവനെയും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും അവര്‍ ആഗ്രഹിക്കുന്നു. ഒരു ഫാന്‍ ചാറ്റില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് വിഘ്‌നേഷ് മറുപടി നല്‍കുകയുണ്ടായി. എന്ത് കൊണ്ടാണ് നയന്‍താരയെ വിവാഹം കഴിക്കാത്തതെന്നും തങ്ങള്‍ അതിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഒരു ആരാധകന്‍ പറഞ്ഞു. അതിന് അടിപൊളി മറുപടിയാണ് സംവിധായകന്‍ നല്‍കിയത്. 
 
'വിവാഹം കഴിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഭയങ്കര ചെലവാണ് സഹോദരാ, അത് കൊണ്ട് വിവാഹത്തിന് വേണ്ടി പണം സേവ് ചെയ്യുകയാണ്. ഇനി കൊറോണ ഓക്കെ പോവട്ടേ'- എന്നാണ് വിഘ്‌നേഷ് ശിവന്‍ മറുപടി പറഞ്ഞത്. ഒരു കുഞ്ഞിനെ വൈകാതെ പ്രതീക്ഷിക്കാമോ എന്നും ചോദ്യം വന്നു. അത് നിങ്ങളുടെയും ജീവിത പങ്കാളിയുടെയും തീരുമാനം പോലെ ഇരിക്കുമെന്നായിരുന്നു അദ്ദേഹം മറുപടിയായി കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article