'ഇതുകൊണ്ടൊക്കയാണ് ഞാൻ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാത്തത്'; ഭർത്താവിനൊപ്പം സിനിമാ ചെയ്യാത്തതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിദ്യാ ബാലൻ

Webdunia
ഞായര്‍, 1 സെപ്‌റ്റംബര്‍ 2019 (12:43 IST)
ശക്തമായ വേഷങ്ങളിലൂടെ ബോളിവുഡിലെ താര രാഖ്‌നിയായി മാറിയ നടിയാണ് വിദ്യ ബാലന്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും പിന്മാറുന്ന താര സുന്ദരിമാരില്‍ നിന്നും വ്യത്യസ്തയായ വിദ്യ അഭിനയവും വ്യക്തിജീവിതവും തമ്മില്‍ കൃത്യമായ അകലം പാലിക്കുന്ന ഒരാള്‍ കൂടിയാണ്. എന്നാലും എന്തുകൊണ്ട് ഭര്‍ത്താവിനൊപ്പം സിനിമ ചെയ്യുന്നില്ല എന്ന ആരാധകരുടെ സംശയത്തിന് തകർപ്പൻ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
 
നിര്‍മാതാവായ സിദ്ദാര്‍ഥ് കപൂറാണ് വിദ്യയുടെ ഭര്‍ത്താവ്. ‘സിദ്ദാര്‍ഥ് എന്റേതാണല്ലോ എന്ന ചിന്തകാരണം ശക്തമായി ഞാന്‍ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സിദ്ദാര്‍ഥിന്റെ സിനിമയില്‍ അഭിനയിക്കാത്തത്’- വിദ്യ പറയുന്നു. ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാത്തതിന്റെ മറ്റൊരു കാരണം പ്രതിഫലമാണെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. ‘ഭാര്യയല്ലേയെന്ന് കരുതി ഞാന്‍ സാധാരണഗതിയില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ദാര്‍ഥ് തരണമെന്നില്ല. അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും’- നടി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article