വളരെ കുറച്ചുപേർക്ക് മാത്രമേ അക്കാര്യം അറിയുള്ളൂ... വെളിപ്പെടുത്തലുമായി നടി നിഖില വിമൽ

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (21:26 IST)
ധനുഷ് -മാരി ശെല്‍വരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കര്‍ണ്ണന്‍ എന്ന ചിത്രത്തില്‍ രജീഷ വിജയനായിരുന്നു നായിക. സിനിമ കണ്ടവര്‍ക്ക് പോലും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിഖില വിമല്‍. സിനിമയില്‍ രജീഷയ്ക്ക് ചെയ്തത് നിഖില ആയിരുന്നു. അതിന് പ്രതിഫലം കിട്ടിയോ എന്ന ആരാധകരുടെ സംശയത്തിനും നടി മറുപടി നല്‍കുന്നുണ്ട്
 
'മാരി സാറിന്റെ കൂടെ ഞാന്‍ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് കര്‍ണ്ണനിലാണ്. അതില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. പകരം രജീഷയുടെ ക്യാരക്ടറിന് ഡബ്ബ് ചെയ്തത് ഞാനായിരുന്നും വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അക്കാര്യം അറിയുള്ളൂ. ആ സിനിമ കണ്ടിട്ട് കുറച്ചുപേര്‍ എന്നെ വിളിച്ചിട്ട് ഞാനാണോ ഡബ്ബ് ചെയ്തതെന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍ പൈസ എത്ര കിട്ടി എന്ന് ചോദിച്ചും ഡബ്ബ് ചെയ്യുന്നതിന് പൈസ കിട്ടുമോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.

ഡബ്ബിങ്ങിന് വേറെ പ്രതിഫലം കിട്ടുമെന്ന് അതുവരെ എനിക്കറിയില്ലായിരുന്നും ഡബ്ബിങ്ങിന് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ ഫ്രീയായിട്ട് പണിയെടുക്കുകയാണോ എന്ന് എന്നോട് തിരിച്ച് ചോദിച്ചു. ഞാന്‍ ആ സമയത്ത് ചിന്തിച്ചു വെച്ചത് അഭിനയവും ഡബ്ബിങ്ങും ഒരുപോലെയാണെന്നും രണ്ടിനും ഒരേ പ്രതിഫലമായിരിക്കും എന്നുമാണ്. അത്രയ്ക്കുള്ള അറിവേ അന്ന് ഉണ്ടായിരുന്നുള്ളൂ',-നിഖില പറഞ്ഞു
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article