റിലീസ് ആയ ദിവസം തന്നെ 2 ലക്ഷത്തിനു മുകളില്‍ വ്യൂവെര്‍ഷിപ്പ്, പ്രേക്ഷകര്‍ നെഞ്ചിലേറ്റി 'വൈഗ'

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 ഡിസം‌ബര്‍ 2021 (19:58 IST)
റിലീസ് ആയ ദിവസം തന്നെ 2 ലക്ഷത്തിനു മുകളില്‍ വ്യൂവെര്‍ഷിപ്പ് നേടി വൈഗ ഹ്രസ്വചിത്രം.  ചക്കപ്പഴം സീരിയലിലൂടെ പ്രിയങ്കരിയായ ശ്രുതി രജനികാന്ത് ആണ് വൈഗയെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഡേവിഡ് മാത്യു, ക്രിസ്റ്റോഫര്‍ ഡാമിയന്‍ തുടങ്ങിയ അഭിനേതാക്കളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
 
ചിത്രത്തിന്റെ സംവിധാനം ഷാരോണ്‍ കെ വിപിന്‍ ആണ്. രചന നിര്‍വഹിച്ചിരിക്കുന്നത് ആതിര. അഭിനവ് ആണ് സിനിമട്ടോഗ്രാഫി. പ്രണയവും സ്ത്രീപക്ഷ നിലപാടുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച മേക്കിങ്ങും അഭിനയവും കാഴ്ചവച്ചതാണ് വൈഗയെ ഇരുകൈയും നീട്ടി സ്വീകരിക്കാനുള്ള പ്രധാന കാരണങ്ങളായി പ്രേക്ഷകര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article