ഓഫീസ് റൂമില്‍ ഇരുന്ന് അധോവായു വിടരുതെന്ന് പറഞ്ഞ സഹപ്രവര്‍ത്തകനെതിരെ ഇംഗ്ലണ്ടില്‍ കേസ് കൊടുത്ത് ബാരിസ്റ്റര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഡിസം‌ബര്‍ 2021 (17:56 IST)
ഓഫീസ് റൂമില്‍ ഇരുന്ന് അധോവായു വിടരുതെന്ന് പറഞ്ഞ സഹപ്രവര്‍ത്തകനെതിരെ ഇംഗ്ലണ്ടില്‍ കേസ് കൊടുത്ത് ബാരിസ്റ്റര്‍. താരിഖ് മുഹമ്മദ് എന്നയാളാണ് എംബോയിമെന്റ് ട്രൈബൂണില്‍ പരാതി നല്‍കിയത്. ഹാര്‍ട്ട് അറ്റാക്ക് വന്നതുമൂലം കഴിക്കുന്ന മരുന്നിന്റെ പാര്‍ശ്വഫലമായാണ് തനിക്ക് അധോവായു വരുന്നതെന്നും ഇത് നിര്‍ത്താന്‍ തന്നോട് പറഞ്ഞ് സഹപ്രവര്‍ത്തകന്‍ അപമാനിച്ചുവെന്നുമാണ് പരാതി. 
 
ഇതോടൊപ്പം വൈകല്യത്തിനെതിരൊയ വിവേചനത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വാര്‍ത്ത ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍