'വാവ സുരേഷ് അത്ഭുതം തന്നെയാണിന്നും'; ഒടിയന്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (11:48 IST)
എന്നെങ്കിലുമൊരിക്കല്‍ നേരിട്ട് കാണണമെന്നും പരിചയപ്പെടണമെന്നും കാലങ്ങളായി ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു വാവ സുരേഷ് എന്ന ഒടിയന്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍.എത്ര കടിയേറ്റാലും, മരണത്തോടു മല്ലടിക്കുന്ന അവസരങ്ങളെത്ര കാണേണ്ടി വന്നാലും, പാമ്പുകളോടുള്ള സ്‌നേഹത്തില്‍ തെല്ലുപോലും കുറവില്ലാതെ പൂര്‍വാധികം ഊര്‍ജസ്വലതയോടെ തന്റെ സേവനം തുടരുന്ന ഒരു മനുഷ്യന്‍. ഇത്തവണയും അത് നിര്‍ത്താന്‍ അദ്ദേഹത്തിന് ഒരു പദ്ധതിയുമില്ല. അത്ഭുതം തന്നെയാണിന്നും. സംവിധായകന്‍ പറയുന്നു.
 
വി. എ. ശ്രീകുമാറിന്റെ കുറിപ്പ്
 
എറണാകുളത്ത് വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ ശിവരാത്രി തിരുവുത്സവത്തോടനുബന്ധിച്ചുള്ള വേദിയില്‍ വച്ചാണ് വാവ സുരേഷിനെ ആദ്യമായി കാണുന്നത്. എന്നെങ്കിലുമൊരിക്കല്‍ നേരിട്ട് കാണണമെന്നും പരിചയപ്പെടണമെന്നും കാലങ്ങളായി ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു. പ്രതീക്ഷകളൊന്നും തെറ്റിയില്ല. വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ നാമറിയുന്ന വാവ സുരേഷിനെ, മനുഷ്യസ്‌നേഹത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും നിറവായിത്തന്നെയാണ് അവിടെയും കണ്ടത്.
 
പാമ്പുകളെപ്പറ്റിയും പാമ്പുകള്‍ക്കൊപ്പമുള്ള തന്റെ ജീവിതത്തെക്കുറിച്ചും മാത്രമാണ് അദ്ദേഹം സംസാരിച്ചത്. അടുത്തിടെ ഒരു പാമ്പുകടി ഏറ്റിട്ടുണ്ടായിരുന്നു, അന്നു കാണുമ്പൊഴും. അതിന്റെ ശേഷിപ്പെല്ലാം കാണിച്ചു തന്നു. എത്ര കടിയേറ്റാലും, മരണത്തോടു മല്ലടിക്കുന്ന അവസരങ്ങളെത്ര കാണേണ്ടി വന്നാലും, പാമ്പുകളോടുള്ള സ്‌നേഹത്തില്‍ തെല്ലുപോലും കുറവില്ലാതെ പൂര്‍വാധികം ഊര്‍ജസ്വലതയോടെ തന്റെ സേവനം തുടരുന്ന ഒരു മനുഷ്യന്‍. ഇത്തവണയും അത് നിര്‍ത്താന്‍ അദ്ദേഹത്തിന് ഒരു പദ്ധതിയുമില്ല. അത്ഭുതം തന്നെയാണിന്നും.
 
വാവ സുരേഷ് പൂര്‍ണാരോഗ്യവാനായി തിരിച്ചുവരാന്‍ പ്രാര്‍ത്ഥിച്ച ലക്ഷക്കണക്കിനു പേരില്‍ ഒരാളാണ് ഞാനും. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കും വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും അശ്രാന്തപരിശ്രമങ്ങള്‍ക്കും ഫലമുണ്ടായി. അദ്ദേഹത്തെ നമുക്ക് തിരിച്ചുകിട്ടി.സന്തോഷം... സ്‌നേഹം... 

അനുബന്ധ വാര്‍ത്തകള്‍

Next Article