'അറബിക് കുത്തു', 5.8 മില്യണ്‍ കാഴ്ചക്കാര്‍, യൂട്യൂബില്‍ തരംഗമായി ബീസ്റ്റ് പ്രൊമോ വീഡിയോ

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഫെബ്രുവരി 2022 (10:05 IST)
വിജയുടെ റിലീസിനൊരുങ്ങുന്ന ബീസ്റ്റിലും സംഗീതസംവിധായകനായി അനിരുദ്ധ് രവിചന്ദര്‍ ഉണ്ട്. ഇത്തവണ 'അറബിക് കുത്തു'മായാണ് ടീം എത്തുന്നത്. ഗാനത്തിന്റെ പ്രൊമോ വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യത്തെ 15 മണിക്കൂറിനുള്ളില്‍ 5.8 മില്യണ്‍ കാഴ്ചക്കാര്‍ വീഡിയോ കണ്ടുകഴിഞ്ഞു.
 
സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനും പ്രൊമോ വീഡിയോയില്‍ കാണാനാകും. ശബ്ദസാന്നിധ്യമായി വിജയ്‌യും ഉള്ളതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്.  
ഫെബ്രുവരി 14ന് ഗാനം പുറത്തുവരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍