സുരേഷ് ഗോപിയുടെ 'പാപ്പന്‍' മാര്‍ച്ചില്‍ റിലീസ് ?

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ഫെബ്രുവരി 2022 (16:57 IST)
സുരേഷ് ഗോപി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'പാപ്പന്‍'.ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, കനിഹ, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
സിനിമയുടെ റിലീസിന് കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.ചിത്രം മാര്‍ച്ച് 31 ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.
റിലീസ് തീയതി നിര്‍മ്മാതാക്കള്‍ ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
 
എബ്രഹാം മാത്യു മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ഒരു മാസ് എന്റര്‍ടെയ്നറാണ് പാപ്പന്‍,
 അതില്‍ നിഗൂഢതയും സസ്‌പെന്‍സ് ഘടകങ്ങളും ഉണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍