ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്ന്, ജോഷിക്കൊപ്പം നൈല ഉഷ, 'പാപ്പന്‍' അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ബുധന്‍, 19 ജനുവരി 2022 (08:52 IST)
പാപ്പന്‍ ചിത്രീകരണം ഈയടുത്താണ് കഴിഞ്ഞത്. സുരേഷ് ഗോപിക്കൊപ്പം ജോഷി ചിത്രത്തില്‍ നടി നൈല ഉഷയും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നടി നല്‍കി.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രം തീയറ്ററുകളില്‍ തന്നെ എത്തുമെന്ന് നൈല ഉഷ പറഞ്ഞു.
 എന്റെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണിത്. ജോഷി ചിത്രത്തില്‍ അഭിനയിക്കാനായ സന്തോഷം തുറന്നു പറയാന്‍ മടികാണിച്ചില്ല.
 
എന്റെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണിതെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പന്‍ ലൊക്കേഷന്‍ ചിത്രം നൈല പങ്കുവെച്ചത്. വീണ്ടും ജോഷി ചിത്രത്തിന്റെ ഭാഗമായ സന്തോഷത്തിലാണ് നടി. അദ്ദേഹത്തിന്റെ വര്‍ക്ക് അടുത്തുനിന്ന് കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നടി പങ്കുവെച്ചു. ഷോട്ടുകള്‍ പൂര്‍ണതയിലേക്ക് കൊണ്ടുവരാന്‍ രാവും പകലും വിശ്രമമില്ലാതെ ഇരിക്കുന്നത് എങ്ങനെയാണെന്ന് ജോഷിയോട് നടി ചോദിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍