സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രം, 'പാപ്പന്‍' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ജനുവരി 2022 (10:21 IST)
സുരേഷ് ഗോപി-ജോഷി ചിത്രം പാപ്പന്‍ ചിത്രീകരണം പൂര്‍ത്തിയായി. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമ കൂടിയായതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.പാലായിലായിരുന്നു അവസാന ഷെഡ്യൂള്‍.
സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രംകൂടിയാണിത്.മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്നാ കഥാപാത്രമായി നടന്‍ സിനിമയിലുടനീളം ഉണ്ടാകും.
ഗോകുല്‍ സുരേഷ്, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍