ചാക്കിലും വയറിലും അവസാനിക്കുന്നില്ല, ബ്ലേഡുകൊണ്ട് വസ്ത്രമൊരുക്കി ഉർഫി ജാവേദിൻ്റെ അടുത്ത പരീക്ഷണം

Webdunia
ചൊവ്വ, 12 ജൂലൈ 2022 (16:23 IST)
ബ്ലേഡുകൾ കൊണ്ട് വസ്ത്രം ഒരുക്കി നടിയും മോഡലുമായ ഉർഫി ജാവേദ്. സ്ട്രാപ്പി മിനി ഡ്രെസിലാണ് ബ്ലേഡ് കൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. വസ്ത്രധാരണം കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കുന്ന ഉർഫിയെ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരമായ രൺവീർ സിങ് ഫാഷൺ ഐക്കൺ എന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ പരീക്ഷണം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Uorfi (@urf7i)

ബ്ലേഡ് കൊണ്ടുള്ള വസ്ത്രം. ഇത്തരം വിചിത്രമായ ആശയങ്ങൾക്കൊപ്പം നില്‍ക്കുന്ന എന്റെ ടീം അംഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ഡ്രസണിഞ്ഞുകൊണ്ടുള്ള തൻ്റെ വീഡിയോക്കൊപ്പം താരം കുറിച്ചു. അതേസമയം പരീക്ഷണങ്ങൾ അതിരുവിടുന്നതായും ഇതിന് പിന്നിലെ അപകടങ്ങൾ കണക്കിലെടുക്കണമെന്നും പലരും കമൻ്റ് ചെയ്യുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article