കഴിഞ്ഞ ആറ് മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സച്ചിനും കങ്കണയ്ക്കും മേലെ ഇടം നേടി നടിയും മോഡലുമായ ഉർഫി ജാവേദ്. പട്ടികയിൽ 57ആം സ്ഥാനത്താണ് താരം. നടിമാരായ ശിൽപ ഷെട്ടി,കിയാര അദ്വാനി,ജാൻവി കപൂർ,കീർത്തി സുരേഷ് എന്നിവരെല്ലാം തന്നെ താരത്തിൻ്റെ പിന്നിലാണ്.
അൾട്രാ ഗ്ലാമറസ് ലുക്കിൽ ചങ്ങല,വയർ,ചാക്ക് എന്നിവയെല്ലാം ഉർഫിയുടെ ഫാഷൻ പരീക്ഷണത്തിൽ ഇടം പിടിച്ചിരുന്നു.നിലവിൽ ഇൻസ്റ്റഗ്രാമിൽ താരത്തിന് 32 ലക്ഷം ഫോളോവേഴ്സാണുള്ളത്.കൊറിയൻ പോപ് ബാൻഡിലെ അംഗങ്ങളായ വി, ജംഗൂക് എന്നിവരാണ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. കൊല്ലപ്പട്ടെ പഞ്ചാബി നായകൻ സിദ്ദു മൂസേവാലയാണ് മൂന്നാമത്. ലത മങ്കേഷ്കർ, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ.