മോഹന്‍ലാലിനൊപ്പം ഉണ്ണി മുകുന്ദന് ഒന്നല്ല രണ്ട് ചിത്രങ്ങള്‍, ഒന്നില്‍ നടന്‍ അതിഥി വേഷത്തില്‍ !

കെ ആര്‍ അനൂപ്
ശനി, 24 ജൂലൈ 2021 (14:35 IST)
മോഹന്‌ലാലിന്റെ ജനതാ ഗാരേജിന് ശേഷം വീണ്ടും ഉണ്ണിമുകുന്ദനും മോഹന്‍ലാലും ഒന്നിക്കുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യില്‍ അതിഥി വേഷത്തിലാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. ദൃശ്യം രണ്ടിന് ശേഷം മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം '12ത്ത് മാനി'ലും ഉണ്ണി അഭിനയിക്കുന്നുണ്ട്. സിനിമയില്‍ മുഴുനീള കഥാപാത്രമായി നടന്‍ മോഹന്‍ലാലിനൊപ്പം തന്നെ ഉണ്ടാകും.  
 
വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്‍. രണ്ട് ചിത്രങ്ങളും ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.
 
ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാന്‍ റിലീസിന് ഒരുങ്ങുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article