പൃഥ്വിരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ മീന എത്തി, മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂലൈ 2021 (17:16 IST)
മോഹന്‍ലാല്‍-മീന കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഇരുവരും ഒന്നിച്ച ദൃശ്യം 2വും വന്‍ വിജയമായി മാറി. ഇപ്പോളിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ വരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മീന.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

ബ്രോ ഡാഡിയിലാണ് നടി അഭിനയിക്കുന്നത്. പൃഥ്വിരാജ്  സംവിധാനം ചെയ്യുന്ന ചിത്രീകരണം പുരോഗമിക്കുകയാണ്.
 
മോഹന്‍ലാല്‍, പൃഥ്വിരാജ്,മീന, എന്നിവരെ കൂടാതെ  കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍