സല്‍മാന്‍ ഖാന് നന്ദി,ഈ തയ്യാറെടുപ്പ് പുത്തന്‍ സിനിമയ്ക്ക് വേണ്ടിയോ ?

കെ ആര്‍ അനൂപ്
ശനി, 23 സെപ്‌റ്റംബര്‍ 2023 (18:36 IST)
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദന്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. ഫിറ്റ്‌നസിന് എന്നും പ്രാധാന്യം നല്‍കാറുള്ള താരം പുതിയ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ്.'ഗന്ധര്‍വ്വ ജൂനിയര്‍'ന് പിന്നാലെ ജയ് ഗണേഷും ഒരുങ്ങുകയാണ്. നവംബര്‍ 10 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റീപ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇതിനെല്ലാം പുറമേ ചില സര്‍പ്രൈസുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഈ മാറ്റം പുതിയ സിനിമയ്ക്ക് വേണ്ടി തന്നെയാണ്.  
 
'ഈ ഗാനത്തിന് സല്‍മാന്‍ ഖാന് നന്ദി, ഏറ്റവും പ്രധാനമായി എന്നെ ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആക്കിയതിന് #42@36',-ഉണ്ണി മുകുന്ദന്‍ എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

വെട്രിമാരന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ഉണ്ണി മുകുന്ദന്‍ . 'കരുടന്‍' എന്നാണ് ചിത്രത്തിന് പേര്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കുംഭകോണത്തില്‍ ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.മധുരൈ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് ലഭിക്കുന്ന വിവരം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article