മോഹൻലാൽ സാറിനെ എവിടെവച്ച് കണ്ടാലും ഞാൻ ചോദിച്ചിരുന്നത് അക്കാര്യം: തുറന്നു വെളിപ്പെടുത്തി തൃഷ

Webdunia
ബുധന്‍, 18 ഡിസം‌ബര്‍ 2019 (16:06 IST)
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയതാരമാണ് തൃഷ. താരം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ് അതും ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിനൊപ്പം. മോഹൻലാലിന്റെ നായികയായി അഭിനയിക്കുന്നതിൽ വലിയ തൃല്ലിലാണ് ഇപ്പോൾ തൃഷ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ത്രില്ലർ സിനിമയിലാണ് മോഹൻലാലും തൃഷയും ഒന്നിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. 
 
നിരവധി വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിക്കുന്നതിലുള്ള ആകാംക്ഷയെ കുറിച്ച് മനസു തുറന്നിരിക്കുകയാണ് തൃഷ ഇപ്പോൾ. മോഹന്‍ലാലിനൊപ്പമുളള സിനിമ എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ഇങ്ങനെ ഒരു സിനിമക്കായി വര്‍ഷങ്ങളുടെ കാത്തിരിപ്പായിരുന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ ഞാന്‍ ആദ്യം തന്നെ നിര്‍മ്മാതാക്കളോട് നന്ദി പറയുന്നു.
 
മോഹന്‍ലാല്‍ സാറിനെ എവിടെവച്ച് കണ്ടാലും ഞാന്‍ ചോദിക്കാറുളളത് എപ്പോഴാണ് നമ്മള്‍ ഒരുമിച്ച്‌ ഒരു സിനിമ ചെയ്യുക എന്നതാണ്. ലാല്‍ സാറും ജീത്തു ജോസഫും തമ്മിലുളള കൂട്ടുകെട്ട് മികച്ചതാണ്. 2020 ലെ സിനിമയുടെ ഷൂട്ടിംഗിനായി ആകാംയോടെ കാത്തിരിക്കുകയാണ്. തൃഷ പറഞ്ഞു. ഇന്ദ്രജിത്ത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article