ഉത്തരക്കടലാസുകൾ വാട്ട്സ് ആപ്പിലൂടെ അധ്യാപകർക്ക് അയച്ചുനൽകി പരീക്ഷ പൂർത്തികരിക്കാൻ അനുവദിച്ചുകൊണ്ട് സർവകലാശാലയിൽ സർക്കുലർ പുറത്തിറക്കി. സ്കൂൾ ഓഫ് ഇന്റർനാഷ്ണൽ സ്റ്റഡീസിന് കീഴിലെ എല്ലാ സെന്ററുകളിലും ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങളും നൽകി കഴിഞ്ഞു. എംഎ, എംഫിൽ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ രജിസ്ട്രേഡ് പോസ്റ്റിൽ അയക്കും.
പരീക്ഷ പൂർത്തിയാക്കിയ ശേഷം ഉത്തര കടലാസുകൾ അധ്യാപകർക്ക് നേരിട്ട് നൽകുകയോ, ഇ മെയിൽ വഴിയോ, വാട്ട്സ് ആപ്പ് വഴിയോ ഉത്തരക്കടലാസിന്റെ ചിത്രങ്ങൾ അധ്യാപകർക്ക് അയക്കുകയോ ചെയ്യാം. എന്നാൽ നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. ജെഎൻയുവിനെ രാജ്യത്തെ ആദ്യത്തെ വാട്ട്സ് ആപ്പ് സർവകലാശാലയാക്കി തരംതാഴ്ത്തി എന്നാണ് വിദ്യാർത്ഥികളുടെ വിമർശനം.