ചൈനയിലെ സിഷുവാൻ പട്ടണത്തിലാണ് റോഡിലൂടേറോടുന്ന ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. റോഡിൽ പ്രത്യേകം വരച്ചിട്ടുള്ള വെള്ള നിറത്തിലുള്ള ലൈനുകൾക്ക് മുകളിലൂടെയാണ് ട്രെയിൻ ഓടുന്നത്. ജിപിഎസ് ലിഡാർ സാങ്കേതികവിദ്യയിലാണ് ട്രെയിനിന്റെ പ്രവർത്തനം, ഓട്ടോമാറ്റിക് കാറുകളിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയുടെ മറ്റൊരു രൂപമാണ് ഇത്. ഡ്രൈവർ സീറ്റിൽ ആളുണ്ടാകുമെങ്കിലും ട്രെയിൻ ഓട്ടോ കൺട്രോളാണ്.
അടിയന്തര സാഹചര്യങ്ങളിൽ ട്രെയിനിനെ നിയന്ത്രിക്കാനാണ് ഡ്രൈവർമരെ നിയോഗിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 17.7 കിലോമീറ്റർ ദൂരത്തിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 1,128 ബില്യൺ യുവാൻ അതായാത് 1,144 കോടി രൂപ ചിലവിട്ടാണ് ചൈന ഈ ട്രെയിൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ചൈനയുടെ CRRC കോർപ്പറേഷനാണ് ഈ അത്യാധുനിക ട്രെയിൻ നിഒർമ്മിച്ചത്. പാളങ്ങൾ നിർമ്മിക്കുന്നതിന്റെ മൂന്നിലൊന്ന് ചിലവ് മാത്രമേ ഈ ട്രെയിനുകൾ ഒരുക്കുന്നതിന് വരുന്നുള്ളു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.