‘മമ്മൂക്ക കഴിഞ്ഞാൽ അക്കാര്യത്തിൽ കേമൻ ടൊവിനോ’- ഉർവശി പറയുന്നു

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (11:48 IST)
മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും ഫ്ലെക്സിബിൾ നടൻ ടോവിനോ തോമസ് ആണെന്ന് നടി ഉർവശി. വിദെശ സിനിമകളിലൊക്കെ അഭിനയിക്കാൻ പറ്റിയ നടനാണ് ടൊവിനോ തോമസെന്ന് ഉർവശി മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 
"സത്യം പറഞ്ഞാൽ ഒരു വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയ ആളാണ് ടൊവിനോ. പ്രശംസിച്ചു പറയുന്നതല്ല, വിമർശിച്ചു തന്നെ പറയുന്നതാണ്. വേഷച്ചേർച്ചയാണ് ഏറ്റവും വലിയ ഭാഗ്യം. മമ്മൂക്കയ്ക്ക് ആ ഭാഗ്യം ഉണ്ട്. ഏതു കഥാപാത്രമാണെങ്കിലും അതുമായി മാച്ച് ചെയ്യും. ഹ്യൂമർ ടൊവീനോയ്ക്ക് നന്നായി വഴങ്ങും. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗ്യവും ടൊവിനോയ്ക്ക് ലഭിച്ചിട്ടുണ്ട്."- ഉർവശി പറയുന്നു.
 
ഏതു കഥാപാത്രമായാലും അതുമായി മാച്ച് ചെയ്യുന്ന അതിലേക്ക് പൂർണമായി മാറാൻ ടൊവിനോയ്ക്ക് കഴിയാറുണ്ട്. ഇക്കാര്യത്തിൽ മമ്മൂക്കയാണ് മുന്നിലെന്ന് ഉർവശി പറയുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യസിനിമയാണ് എന്റെ ഉമ്മാന്റെ പേര്.  

അനുബന്ധ വാര്‍ത്തകള്‍

Next Article