ദേശീയ അവാർഡ് മോഹൻലാലിനെന്ന് ശ്രീകുമാർ, മമ്മൂട്ടിക്കെന്ന് പ്രേക്ഷകർ!

വ്യാഴം, 20 ഡിസം‌ബര്‍ 2018 (11:37 IST)
ഒടിയൻ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ചിത്രത്തെക്കുറിച്ചും മോഹൻലാലിന് ലഭിക്കാൻ പോകുന്ന അവാർഡുകളെക്കുറിച്ചും ശ്രീകുമാർ മേനോൻ വാതോരാതെ സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ കോൺഫിഡൻസ് ശ്രീകുമാർ മേനോന് ഉണ്ടോ? ട്രെയിലറും ടീസറും കണ്ട് പ്രേക്ഷകർ സിനിമയിൽ ഒന്നും പ്രതീക്ഷിക്കരുത് എന്ന വാദവും ഉണ്ടായിരുന്നു.
 
നെഗറ്റീവ് റിവ്യൂ കൊണ്ട് മാത്രം പ്രേക്ഷകർ എതിർത്ത് പറഞ്ഞ ചിത്രമാണോ ഒടിയൻ? വീണത് വിദ്യയാക്കി മാറ്റിയിടത്താണ് ഒടിയൻ വിജയിച്ചത്. ഇന്ത്യയിലെ ഈ വർഷത്തെ എല്ലാ അവാർഡുകളും മോഹൻലാലിന് കിട്ടിയാൽ അതിൽ അതിശയോക്തിയില്ല എന്നാണ് ശ്രീകുമാർ മേനോൻ പറഞ്ഞത്.
 
എന്തിന് പറയുന്നു ഓസ്‌കാർ വരെ ഒടിയനെ തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അവാർഡുകളുടെ കാര്യത്തിലൊക്കെ ഒരു തീരുമാനം ആയി എന്നുതന്നെ പറയാം. റിലീസിന് മുമ്പ് തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് പേരൻപ്.
 
ടീസറും ട്രെയിലറും എല്ലാം മികച്ചതുതന്നെയാണ്, എന്നാൽ അവ വെറും പ്രൊമോഷന് വേണ്ടി മാത്രമല്ല. അത് പ്രേക്ഷകർക്ക് പറഞ്ഞുകൊടുക്കുന്നതാണ് ചിത്രത്തിന് റിലീസിന് മുമ്പേ ലഭിച്ച വരവേൽപ്പ്. അതുകൊണ്ടുതന്നെ ദേശീയ അവാർഡിന് അർഹനാകാൻ മമ്മൂട്ടി മാത്രമേ ഉള്ളൂ എന്നാന് പ്രേക്ഷകരുടെ ഭാഗത്തുനിന്നുമുള്ള അഭിപ്രായം.
 
എന്തുതന്നെയായാലും 2019 ഫെബ്രുവരി 8ന് കാര്യത്തിനെല്ലാം ഒരു തീരുമാനം ആകും. അന്ന് പ്രേക്ഷകർ യഥാർത്ഥ വിധി പ്രഖ്യാപിക്കും. ഇനിയും പേരൻപ് കാണാത്ത പ്രേക്ഷകർ ആ ദിവസത്തിനായി കാത്തിരിക്കുകതന്നെയാണെന്ന് പറയാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍