‘മോഹൻലാൽ സർ മിന്നിച്ചു, ഇരുപതുകാരനെ വെല്ലുന്ന പ്രകടനം’- ഒടിയനെ പ്രശംസിച്ച് സൂര്യ

വ്യാഴം, 20 ഡിസം‌ബര്‍ 2018 (08:16 IST)
മോഹൻലാലിന്റെ ബിഗ് ഫാൻ ആണ് തമിഴ് നടൻ സൂര്യ. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയിൽ സൂര്യ തന്റെ ഇഷ്ടതാരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയൻ കാണുകയുണ്ടായി. സിനിമ കണ്ടശേഷം സൂര്യ മോഹൻലാലിനെ വിളിക്കുകയും ചെയ്തിരിക്കുകയാണ്. 
 
“എന്തൊരു ഊർജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്. മാത്രമല്ല ആക്ഷൻ രംഗങ്ങളിൽ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാൽ സാറിന്റേത്.” – ഇങ്ങനെയാണത്രെ സൂര്യ പറഞ്ഞത്. മലയാളം വേർഷൻ തന്നെയാണ് സൂര്യ കണ്ടെതെന്നാണ് റിപ്പോർട്ട്.
 
ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഒടിയൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമാകാൻ ഒടിയന് സാധിക്കുമെന്നാണ് കരുതുന്നത്. എന്നാൽ, പടത്തിന്റെ മേന്മയുടെ കാര്യം പറയുകയാണെങ്കിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ചിത്രത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍