ടൊവിനോ സംവിധായകനാകുന്നു!

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (11:08 IST)
മലയാള സിനിമയിലെ നായകന്മാരെല്ലാം സംവിധായകരാകുന്ന കാഴ്ചയാണ് കാണുന്നത്. സലിം കുമാർ. ഹരിശ്രീ അശോകൻ, പൃഥ്വിരാജ്. ഇപ്പോഴിതാ, ഈ പട്ടികയിലേക്ക് പുതിയ ഒരാൾ കൂടി എത്തുകയാണ്. യൂത്ത് ഐക്കൺ ടൊവിനോ തോമസ്. എന്നാൽ, ടൊവിനോ സംവിധായകനാകുന്നത് സിനിമയിലാണെന്ന് മാത്രം.
 
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ടോവിനോ സംവിധായകനായെത്തുന്നത്. ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ എന്ന് പേരിട്ട ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഒരു അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലായിരിക്കുമെന്നാണ് ടോവിനോ പറയുന്നത്.  
 
ശ്രീനിവാസനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. ഒരു നടനായി തന്നെയാണ് ചിത്രത്തില്‍ ശ്രീനിവാസന്‍ എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ വിന്യാസം നിര്‍വഹിക്കുന്നത്. മധു അമ്ബാട്ട് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ബിജിബാലാണ് സംഗീത സംവിധാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article