‘മൗനം സൊല്ലം വാര്‍ത്തകള്‍’ ഫെയിം അഭിമന്യു വാഹനാപകടത്തിൽ മരിച്ചു

ഞായര്‍, 9 ഡിസം‌ബര്‍ 2018 (11:35 IST)
മൗനം സൊല്ലം വാര്‍ത്തകള്‍ ആല്‍ബത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ യുവനടന്‍ അഭിമന്യു രമാനന്ദന്‍ (31) വാഹാനപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം.

ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങവെ അഭിമന്യുവിന്റെ ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.

‘മൗനം സൊല്ലും വാര്‍ത്തകള്‍’ എന്ന ഹിറ്റ് മ്യൂസിക് ആൽബത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍