പബ്ലിസിറ്റി കുറവാണെന്നു റിലീസിനു മുന്‍പ് ആരാധകര്‍ പോലും പരാതിപ്പെട്ട സിനിമ ആദ്യ ഷോ കഴിഞ്ഞതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്‌സ്ഓഫീസ് തൂക്കി. ആദ്യദിനമായ ഇന്നലെ മാത്രം ബുക്ക്‌മൈഷോയിലൂടെ നാല് ലക്ഷത്തില്‍ അധികം വിറ്റഴിഞ്ഞതായാണ് കണക്കുകള്‍. കേരളത്തില്‍ നിന്ന് മാത്രം ആറ് കോടി കളക്ഷന്‍. രണ്ടാം ദിനമായ ഇന്നും വേള്‍ഡ് വൈഡായി 14 കോടിയില്‍ അധികം കളക്ട് ചെയ്‌തേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും ഒരു ഫാമിലി ആക്ഷന്‍ ത്രില്ലറാണ്. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ഒരു ഫാന്‍ ബോയ് സിനിമ എന്ന നിലയിലാണ് തരുണ്‍ ഈ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ കാതല്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.