Thudarum Box Office: 'എമ്പുരാനോ, ഏത് എമ്പുരാന്‍'; ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ മാജിക്ക്, 'തുടരും' ഞെട്ടിക്കുന്നു
ആദ്യ ഷോ കഴിഞ്ഞതിനു പിന്നാലെ ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് റോക്കറ്റ് വേഗത്തില്‍ ഉയര്‍ന്നു. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 30,000 ത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്ന മലയാള സിനിമയെന്ന നേട്ടം 'തുടരും' സ്വന്തമാക്കി. നേരത്തെ 29,000 ത്തോളം ടിക്കറ്റുകള്‍ വിറ്റുപോയ എമ്പുരാന്‍ ആയിരുന്നു ഒന്നാമത്. ബുക്ക് മൈ ഷോയിലെ കണക്കുകള്‍ പ്രകാരം തുടരും സിനിമയുടെ 33,000 ത്തില്‍ അധികം ടിക്കറ്റുകള്‍ അവസാന ഒരു മണിക്കൂറില്‍ വിറ്റു തീര്‍ന്നു.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'തുടരും' ഒരു ഫാമിലി ത്രില്ലറാണ്. മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച മോഹന്‍ലാലിനെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. നേരത്തെ മോഹന്‍ലാല്‍ തന്നെ പറഞ്ഞതുപോലെ ദൃശ്യത്തോടു സാദൃശ്യമുള്ള ഒരു പ്ലോട്ട് ഈ ചിത്രത്തിനുമുണ്ട്. സംഘട്ടനരംഗങ്ങളില്‍ മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി ഞെട്ടിച്ചു.