Thudarum Ticket Booking Started: 'തുടരും' ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

രേണുക വേണു

ബുധന്‍, 23 ഏപ്രില്‍ 2025 (11:35 IST)
Thudarum Movie

Thudarum Ticket Booking Started: മോഹന്‍ലാല്‍ ചിത്രം 'തുടരും' ഏപ്രില്‍ 25 വെള്ളിയാഴ്ച വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോയില്‍ അടക്കം മികച്ച ബുക്കിങ്ങാണ് ആദ്യ മണിക്കൂറുകളില്‍ നടന്നത്. 
 
ബുക്ക് മൈ ഷോയില്‍ കഴിഞ്ഞ ഒരു മണിക്കൂറിനിടെ പതിനായിരത്തില്‍ അധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഹൈപ്പ് കുറഞ്ഞ ചിത്രമെന്ന് പറയുമ്പോഴും പ്രേക്ഷകര്‍ വലിയ പ്രതീക്ഷകളോടെയാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നതെന്ന് ആദ്യ മണിക്കൂറുകളിലെ ടിക്കറ്റ് ബുക്കിങ്ങില്‍ നിന്ന് വ്യക്തം. 
 
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' ഒരു ഫാമിലി ഡ്രാമയാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍