OTT Releases This Week: എമ്പുരാൻ മുതൽ വീര ധീര സൂരൻ വരെ, ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ

അഭിറാം മനോഹർ

ചൊവ്വ, 22 ഏപ്രില്‍ 2025 (15:27 IST)
തിയേറ്ററുകളില്‍ റിലീസെന്ന പോലെ ഒടിടി റിലീസുകള്‍ക്കായും കാത്തിരിക്കുന്ന സിനിമാപ്രേമികള്‍ ഇന്ന് അനവധിയാണ്. ജോലിസമയമെല്ലാം കഴിഞ്ഞ് സ്വന്തം ഒഴിവ് പോലെ സിനിമകള്‍ കുടുംബമായും അല്ലാതെയും കാണാം എന്നതാണ് ഒടിടി റിലീസുകളെ സ്വീകാര്യമാക്കുന്നത്. ഈ ആഴ്ച പ്രേക്ഷകരെ തേടി നിരവധി സിനിമകളാണ് ഒടിടി റിലീസുകളായി എത്തുന്നത്.
 
എമ്പുരാന്‍
 
മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുക്കെട്ടിലൊരുങ്ങിയ എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളില്‍ റിലീസിനെത്തിയത്. ഒരുപാട് വിവാദങ്ങള്‍ക്കും ബോക്‌സോഫീസിലെ മികച്ച പ്രകടനത്തിനും ശേഷമാണ് സിനിമ ഒടിടിയിലെത്തിയിരിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ ജിയോ ഹോട്ട്സ്റ്റാറിലാണ് സിനിമയുടെ സ്ട്രീമിങ്.
 
വീര ധീര സൂരന്‍
 
 വിക്രം നായകനായി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് എസ് യു അരുണ്‍കുമാറാണ്. ഏപ്രില്‍ 24ന് ആമസോണ്‍ പ്രമിലാണ് സിനിമ ലഭ്യമാവുക. തമിഴിന് പുറമെ തെലുങ്ക്, മലയാളം, ഹിന്ദി,കന്നഡ ഭാഷകളിലും സിനിമ കാണാനാവും.
 
തരുണം
 
 കിഷന്‍ ദാസ്, സ്മൃതി വെങ്കട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമ അരവിന്ദ് ശ്രീനിവാസനാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്ററുകളില്‍ സമ്മിശ്രപ്രതികരണം നേടിയ സിനിമ ഏപ്രില്‍ 25 മുതല്‍ ടെന്റ്‌കോട്ടയില്‍ സ്ട്രീമിങ് ആരംഭിക്കും.
 
ജുവല്‍ തീഫ്- ദ ഹീസ്റ്റ് സ്റ്റോറി ബിഗിന്‍സ്
 
സെയ്ഫ് അലി ഖാന്‍ നായകനായെത്തുന്ന അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലറില്‍ നികിത ദത്ത, ജയ്ദീപ് അഹ്ലാവത്ത്,കുനാല്‍ കപൂര്‍, അനുപം ഖേര്‍, ഷബാന അസ്മി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. ഏപ്രില്‍ 25 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍