മെറ്റാലിക് ടോപ്പും കറുത്ത ഷോര്‍ട്ട് സ്‌കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. അവതാരകനും നടനുമായ ജീവ, ഭാര്യയും നടിയുമായ അപര്‍ണ തോമസ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലെയ് എന്നിവരും ആഘോഷത്തില്‍ പങ്കെടുത്തു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സാനിയ ബാല്യകാല സഖി എന്ന സിനിമയില്‍ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്. ക്വീന്‍, പ്രേതം 2, പ്രീസ്റ്റ്, ലൂസിഫര്‍ തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.