Mammootty: ഈ സീനൊക്കെ ഇക്ക പണ്ടേ വിട്ടതാ..! ചായ ഗ്ലാസ് കാലില്‍ ബാലന്‍സ് ചെയ്ത് മമ്മൂട്ടി

രേണുക വേണു

തിങ്കള്‍, 21 ഏപ്രില്‍ 2025 (09:49 IST)
Mammootty

Mammootty: 'ബസൂക്ക'യുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടി ഐശ്വര്യ മേനോന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ചെയ്യുന്ന കൗതുകകരമായ ഒരു കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. ചായ ഗ്ലാസ് കാലില്‍ ബാലന്‍സ് ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവിനെ കുറിച്ചായിരുന്നു അത്. ബസൂക്കയുടെ സെറ്റില്‍ നിന്നുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. 
 
ബസൂക്കയിലെ കോസ്റ്റ്യൂമിലാണ് മമ്മൂട്ടിയെ ചിത്രത്തില്‍ കാണുന്നത്. കാലിന്മേല്‍ കാലുകയറ്റി വെച്ച് കട്ടന്‍ ചായയുള്ള ഒരു ചില്ല് ഗ്ലാസ് കാലില്‍ വെച്ചിരിക്കുന്ന മമ്മൂട്ടിയെ ചിത്രങ്ങളില്‍ കാണാം. ചായ ഗ്ലാസ് വീഴുമോ എന്ന ആശങ്കയൊന്നും മമ്മൂട്ടിക്കില്ല, അദ്ദേഹം മൊബൈല്‍ ഫോണില്‍ നോക്കികൊണ്ടിരിക്കുകയാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by ISWARYA MENON (@iswarya.menon)

ഈ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മമ്മൂട്ടിയുടെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിലും ഒരു ചായ ഗ്ലാസ് കാലില്‍ ബാലന്‍സ് ചെയ്യുന്ന മമ്മൂട്ടിയെ കാണാം. 'അപ്പോ ഇത് സ്ഥിരമാണല്ലേ' എന്നാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ക്കു താഴെ ആരാധകരുടെ കമന്റ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍