ഒട്ടും അഹങ്കാരമില്ലാത്ത മനുഷ്യൻ, അടുത്ത ജന്മത്തിൽ പ്രഭാസിനെ മകനായി ലഭിക്കണമെന്ന് സെറീന വഹാബ്

അഭിറാം മനോഹർ

ചൊവ്വ, 22 ഏപ്രില്‍ 2025 (20:34 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സെറീന വഹാബ്. മലയാളത്തില്‍ മദനോത്സവത്തിലൂടെയും അദാമിന്റെ മകന്‍ അബുവിലൂടെയും സെറീന മലയാളികളുടെ മനസില്‍ കയറി പറ്റിയിരുന്നു. നിലവില്‍ അമ്മ വേഷങ്ങളാണ് താരം കൂടുതല്‍ ചെയ്യാറുള്ളത്. തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, പ്രഭാസ് തുടങ്ങി പലരുടെയും അമ്മ വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഒപ്പം അഭിനയിച്ച താരങ്ങളില്‍ പ്രഭാസിനോടുള്ള തന്റെ സ്‌നേഹത്തെ പറ്റി വാചാലയായിരിക്കുകയാണ് താരം. 
 
 അടുത്ത ജന്മത്തില്‍ പ്രഭാസിനെ തനിക്ക് മകനായി ലഭിക്കണമെന്നാണ് തന്റെ പ്രാര്‍ഥനയെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സെറീന പറഞ്ഞു. പ്രഭാസിനെ പോലെ മാറ്റാരുമില്ല. അടുത്ത ജന്മത്തില്‍ എനിക്ക് 2 മക്കള്‍ വേണമെന്നാണ് ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിക്കുന്നത്. ഒന്ന് സൂരജ്( സ്വന്തം മകന്‍) മറ്റൊന്ന് പ്രഭാസ്. കാരണം പ്രഭാസിന്റെ ഉള്ളില്‍ അഹങ്കാരം ഒട്ടുമില്ല. പാക്കപ്പ് കഴിഞ്ഞാല്‍ സെറ്റിലെ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കും. അവന് അത് ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ ചെയ്യും. തനിക്ക് ഷോട്ട് ഇല്ലെങ്കില്‍ പോലും പ്രഭാസ് സെറ്റിലുണ്ടാകും.
 
 പ്രഭാസിനൊപ്പം അഭിനയിക്കുന്നതിനെ പറ്റി ഓര്‍ത്ത് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അവനെന്നെ പെട്ടെന്ന് കംഫര്‍ട്ടബിളാക്കി. എന്നോട് മാത്രമല്ല അവന്റെ നായികമാരോടും അവന്‍ നന്നായാണ് പെരുമാറിയത്.അവന്‍ ആരോടും മോശമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ വിശക്കുന്നു എന്ന് പറഞ്ഞാല്‍ അവന്‍ വീട്ടിലേക്ക് വിളിച്ച് 50 പേര്‍ക്കുള്ള ഭക്ഷണമെത്തിക്കും. സെറീന പറയുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍