സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം റിലീസ് ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടിക്കു അടുത്താണ് തുടരും കളക്ട് ചെയ്തിരിക്കുന്നത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 12 കോടി കടന്നേക്കാമെന്നാണ് ആദ്യ സൂചനകള്‍. ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 35,000 ടിക്കറ്റുകള്‍ വരെ വിറ്റുപോയിരുന്നു. അവധി ദിനങ്ങളായ ഇന്നും നാളെയും തുടരും വന്‍ കളക്ഷന്‍ സ്വന്തമാക്കാനാണ് സാധ്യത.
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയിരിക്കുന്നത്. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം.