നടൻ വിജയ് ദേവരക്കോണ്ടയുമായി രശ്‌മിക മന്ദാന പ്രണയത്തിലാണെന്ന് ശ്രുതി പരന്നിട്ട് കുറേയായി. ഉടൻ തന്നെ ഇവർ വിവാഹിതരാകുമെന്നാണ് സൂചന. രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും സ്വകാര്യ ചിത്രങ്ങളും, ഫോണ്‍ സംഭാഷണങ്ങളും എല്ലാം ഇതിനോടകം വൈറലാണ്. വിവാഹം സംബന്ധിച്ച ഔദ്യോഗിക വിവരമൊന്നും ഉണ്ടായിട്ടില്ലെന്നിരിക്കെ, നേരത്തെ മുടങ്ങിപ്പോയ രശ്മികയുടെ വിവാഹ വാര്‍ത്ത സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.
2016 ല്‍ കിരിക്ക് പാര്‍ട്ടി എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിന് പിന്നാലെ രശ്മികയും നടന്‍ രക്ഷിത് ഷെട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. 2018 ല്‍ ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാല്‍ പിന്നീട് പുറത്തുവന്നത് വിവാഹം കാന്‍സല്‍ ചെയ്തു എന്ന റിപ്പര്‍ട്ടുകളാണ്. രണ്ട് വർഷത്തോളം പ്രണയിച്ച്, വിവാഹ നിശ്ചയവും കഴിഞ്ഞ ബന്ധം പാതിവഴിയിൽ വെച്ച് അവസാനിക്കാൻ കാരണം രശ്‌മിക തന്നെയാണെന്നാണ് സൂചന.
പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളാല്‍ വേര്‍പിരിഞ്ഞു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം അഭിനയത്തില്‍ തുടരണം എന്ന് രശ്മിക പറഞ്ഞതാണ് വിവാഹം റദ്ദ് ചെയ്യുന്ന തീരുമാനത്തിലേക്ക് നയിച്ചത് എന്ന ഗോസിപ്പുകളും ഉണ്ടായിരുന്നു. സിനിമ ഹിറ്റായതോടെ നല്ല അവസരങ്ങൾ നടിയെ തേടിയെത്തി.
ചെറിയ പ്രായവും, നല്ല അവസരങ്ങളും വന്നു തുടങ്ങുന്ന സമയത്ത് പെട്ടന്ന് വിവാഹം ചെയ്ത് സെറ്റില്‍ഡ് ആവാന്‍ രശ്മികയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നുവത്രെ. അതാണ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറാനുണ്ടായ കാരണം.