ഇനി ഞാൻ ഏതു തരത്തിലുള്ള വേഷമാണ് ചെയ്യേണ്ടത്? തൊഴിൽരഹിതനെന്ന് ഫഹദ്! - എട്ട് വർഷം മുൻപത്തെ പോസ്റ്റ് വൈറൽ

Webdunia
ശനി, 23 ഫെബ്രുവരി 2019 (12:41 IST)
2002ലാണ് ഫഹദ് ഫാസിൽ എന്ന നടനെ മലയാളികൾ അറിയുന്നത്. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ. എന്നാൽ, ആദ്യ ചിത്രം തന്നെ എട്ട് നിലയിൽ പൊട്ടി. മലയാളികൾ ഫഹദിനെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കൂവി തോൽപ്പിക്കുകയും ചെയ്തു. 
 
എന്നാൽ, ഇന്ന് ഫഹദ് എന്നത് ഒരു ബ്രാൻഡ് നെയിം ആയി മാറിയിരിക്കുകയാണ്. സ്വാഭാവിക അഭിനയത്തിൽ തന്റേതായ ശൈലി ഉണ്ടാക്കിയെടുത്ത ഫഹദിനെ സംവിധായകർക്കോ മലയാള സിനിമയ്ക്കോ ഒഴിവാക്കാനാകില്ല. ആദ്യ ചിത്രത്തില്‍ ഉണ്ടായ പരാജയത്തോട് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം മധുരപ്രതികാരം ചെയ്ത നടന്‍ എന്ന വിശേഷണവും ഫഹദിന് സ്വന്തം.  
 
ആദ്യ ചിത്രം പൊട്ടിയശേഷം തുടർ വിദ്യാഭ്യാസത്തിനായി ഫഹദ് വിദേശത്തേക്ക് പോയി. പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്. പഠനത്തിനായി വിദേശത്തേയ്ക്ക് പോയ ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേയിലൂടെയാണ്. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.
 
എന്നാൽ ചാപ്പ കുരിശിനു ശേഷം ഫഹദിനെ തേടി പുതിയ പ്രോജക്റ്റുകൾ ഒന്നും തന്നെ എത്തിയിരുന്നില്ല .2001ൽ താരം പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് പോസ്റ്റ് ഇങ്ങനെ. ‘ഇനി ഞാൻ ഏതു തരത്തിലുള്ള ഒരു വേഷം ചെയ്യണം? - തൊഴിൽ രഹിതൻ’!!. ജോലിയോടുള്ള അർപ്പണ ബോധവും കഠിനാധ്വാനവുമാണ് ഫഹദ് എന്ന നടനെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയതെന്ന് വ്യക്തം.  

അനുബന്ധ വാര്‍ത്തകള്‍

Next Article