പോരാട്ടം സ്റ്റീഫൻ നെടും‌മ്പള്ളിയും രാജയും തമ്മിൽ, ശക്തരിൽ ശക്തൻ ആര് ?

Webdunia
ശനി, 23 ഫെബ്രുവരി 2019 (11:09 IST)
മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള അങ്കത്തിനു കളമൊരുങ്ങുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ മാർച്ച് 28നാണ് റിലീസ് ചെയ്യുക. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏപ്രിൽ 14നാണ് റിലീസ് ചെയ്യുക. രണ്ട് ചിത്രങ്ങളും എകദേശം അടുപ്പിച്ച് തിയെറ്ററുകളിലെത്തുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. 
 
ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.   
 
പോക്കിരിരാജയെന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. രാജയെന്ന മാസ് കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുമ്പോൾ ആവേശത്തിലാണ് ആരാധകർ. ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ചിത്രത്തിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article